ന്യൂഡൽഹി: വിദേശത്തു നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഈ നടപടി. വിദേശത്തു നിന്നും വരുന്നവർ, വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ ടി.ആർ.പി.സി ടെസ്റ്റ് നടത്തണം. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ പോകേണ്ട ആവശ്യമില്ലെന്ന് പ്രോട്ടോക്കോളിൽ പറയുന്നു.
ടി.ആർ.പി.സി പരിശോധന നടത്താതെ ഇന്ത്യയിലെത്തിയാൽ, അതിനു സൗകര്യമുള്ള എയർപോർട്ടുകളിൽ പരിശോധന നടത്താവുന്നതാണ്. ഇത്തരത്തിൽ നെഗറ്റീവ് ആയാലും ആ യാത്രക്കാരുടെ ക്വാറന്റൈൻ ഒഴിവാക്കും. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റൈനും വേണമെന്ന് പുതുക്കിയ പ്രോട്ടോക്കോളിൽ നിർദ്ദേശിക്കുന്നു.
Discussion about this post