ആലപ്പുഴ: ഇടതുസര്‍ക്കാര്‍ മുന്നാക്കസംവരണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ ഡി.വൈ.എഫ്.ഐ വനിത ദളിത് നേതാവ് രാജിവെച്ചു. സംവരണവിഷയത്തിലെ സി.പി.എം നിലപാട് അംഗീകരിക്കാനാകില്ലെന്നുകാട്ടി ഡി.വൈ.എഫ്.ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും ടൗണ്‍ മേഖല പ്രസിഡന്റുമായ ശ്രീകല ഗോപിയാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.
താന്‍ ഉള്‍പ്പെടെയുള്ള ദളിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയില്‍ പ്രതിഷേധിച്ചാണ് സംഘടനയില്‍ നിന്ന് പുറത്ത് പോകുന്നതെന്നും മുന്നാക്ക സംവരണത്തിനെതിരായ സമരങ്ങളില്‍ സജീവമാകാനാണ് തീരുമാനമെന്നും ശ്രീകല ഗോപി വ്യക്തമാക്കി.
Discussion about this post