ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 15 ഇടത്തു ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് 6 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്.
സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി തെളിയിക്കുന്നതാണ് ഫലങ്ങള്‍.
നവംബര്‍ 3 ന് ഉപതിരഞ്ഞെടുപ്പ് നടന്ന 19 ജില്ലകളില്‍ രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ബിജെപി തന്നെയാണ് പലയിടങ്ങളിലും ലീഡ് നേടുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പോലെ തന്നെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ്.
Discussion about this post