അമേരിക്കൻ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുപ്പ് ഫലം നിർണയിക്കപ്പെടുമെന്നാണ് ഞങ്ങളുടെ ധാരണയെന്നും വാങ് വെൻബിൻ കൂട്ടിച്ചേർത്തു.
യു.എസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായ കമല ഹാരിസിന്റെ ചരിത്രപരമായ വിജയത്തെ സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ വ്യത്യസ്തമായ മറുപടിയാണ് അദ്ദേഹം നൽകിയത്. ചൈനയിൽ സ്ത്രീകൾ ആകാശത്തിന്റെ പകുതി പിടിക്കുന്നുവെന്നൊരു ചൊല്ലുണ്ടെന്നും ലിംഗസമത്വം സാക്ഷാത്കരിക്കുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വികസനം മുന്നോട്ടു കൊണ്ടു പോകുന്നതിനും ചൈന പ്രതിജ്ഞാബദ്ധമാണെന്നും വാങ് വെൻബിൻ പറഞ്ഞു. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ഇതുവരെ അംഗീകരിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ചൈന.
Discussion about this post