നീതിഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ബിഹാര്‍ വിട്ട് നിങ്ങള്‍ ഇന്ത്യയിലേക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റ് നേതാക്കളൊന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല.
എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെ.ഡി.യു. ഈ സാഹചര്യത്തിലാണ് നിതീഷിനെ ദിഗ്വിജയ് സിംഗ് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Discussion about this post