ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റുന്നത്. മയക്കുമരുന്നു കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലില്‍ തന്നെയായിരുന്നു പാര്‍പ്പിച്ചിരുന്നത്.
കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമര്‍പ്പിച്ച പെറ്റീഷന് കോടതി തള്ളി. ഇത് സാധ്യമല്ലെന്നും കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി അറിയിക്കുകയുണ്ടായി.
അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് എന്‍ഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെടുകയുണ്ടായി. പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കരുതെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
Discussion about this post