പാരീസ്: ജിഹാദി ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടർന്ന് ഫ്രാൻസ്. അൽഖ്വയിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ഫ്ലോറൻസ് പാർലെ സ്ഥിരീകരിച്ചു. മാലിയിലെ കുപ്രസിദ്ധ ജിഹാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്‌ലാം വാൽ മുസ്‌ലിമിന്റെ നേതാവായ ഇയാദ് അഗ് ഘാലിയുടെ വലംകയ്യായിരുന്നു ബർമൗസ്സ ഡിയാറ എന്നറിയപ്പെട്ടിരുന്ന മൗസ്സെ. മാലി സൈന്യത്തിലെ മുൻ കേണൽ കൂടിയായിരുന്നു ഇയാൾ.
അമേരിക്കയുടെ ഭീകര പട്ടികയിൽ ഉൾപ്പെട്ടയാളാണ് കൊല്ലപ്പെട്ട മാസ്സെ. മാലി സേനക്കും അന്താരാഷ്ട്ര സേനകൾക്കുമെതിരെ നിരവധി ആക്രമണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വൻ വിജയമാണ് മാസ്സെയുടെ വധമെന്ന് ഫ്ലോറൻസ് പാർലെ വ്യക്തമാക്കി.
ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകിയത്. ഈ മാസമാദ്യം മാലിയില്‍ വ്യോമാക്രമണം നടത്തിയ ഫ്രാന്‍സ് 50 അല്‍ ഖ്വയിദ ഭീകരരെ വധിച്ചിരുന്നു. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയായിരുന്നു ഫ്രാൻസിന്റെ നീക്കം.
ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം ആഴിച്ചുവിട്ടിരിക്കുന്നത്. അൽ ഖ്വയിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു ഫ്രഞ്ച് സേന വധിച്ചത്.
Discussion about this post