ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുടെ കാലാവധി ഒരു വർഷം നീട്ടി നൽകി കേന്ദ്രസർക്കാർ. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തന്നെ ചരിത്രത്തിലാദ്യമായാണ് സർവീസ് നീട്ടി നൽകുന്ന ഇത്തരമൊരു നടപടി. സഞ്ജയ് കുമാർ മിശ്രയുടെ കാലാവധിയാണ് ഒരു വർഷം നീട്ടിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് അടക്കം, ദേശീയപ്രാധാന്യമുള്ള ഒരുപാട് കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രഗത്ഭനായ ഇൻ ഫാസ്റ്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടി നൽകിയത്. അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എൻഫോഴ്സ്മെന്റ് മേധാവിയായി നിയമിക്കാറ്.
ഈ നവംബർ 18 ന് സർവീസിൽ നിന്നും വിരമിക്കാൻ ഇരിക്കുകയായിരുന്നു സഞ്ജയ് മിശ്ര.എന്നാൽ, നിർണായകമായ പല കേസുകളും ഇപ്പോൾ അന്വേഷിക്കുന്നതിനാൽ, അദ്ദേഹം തുടരട്ടെയെന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണൽ സെക്രട്ടറി റാങ്ക് നൽകുന്നതിന് നിയമോപദേശവും സർക്കാർ തേടിയിരുന്നു.
Discussion about this post