രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചടങ്ങുകൾ നടക്കുക. സ്റ്റാച്യു ഓഫ് പീസ് എന്നറിയപ്പെടുന്ന ജൈന സന്യാസി ആചാര്യ ശ്രീ വിജയ വല്ലഭ് സുരീശ്വർ ജി മഹാരാജിന്റെ പ്രതിമ രാജസ്ഥാനിലെ പാലി ജില്ലയിലാണുള്ളത്.
അദ്ദേഹത്തിന്റെ 150 -ാ൦ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് അനാച്ഛാദന ചടങ്ങ് നാളെ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. 151 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത് 8 ലോഹങ്ങൾ കൊണ്ടാണ്. പാലിയിലെ ജെത്പുരയിലുള്ള വിജയ വല്ലഭ സാധന കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 1870-1954 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആചാര്യ ശ്രീ വിജയ വല്ലഭ് സുരീശ്വർ ജി മഹാരാജ്, മഹാവീരനെ കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനു നിസ്വാർത്ഥമായും അർപ്പണബോധത്തോടെയും പ്രവർത്തിച്ച വ്യക്തിയാണ്.
ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം നിരന്തരം പ്രവർത്തിക്കുകയും സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് പ്രചോദനാത്മകമായി കവിത, ഉപന്യാസങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവ രചിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നൽകിയ പ്രചോദനമുൾക്കൊണ്ട് കോളേജുകളും സ്കൂളുകളുമുൾപ്പെടെ 50-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത്
Discussion about this post