പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ന് ചേർന്ന എൻ.ഡി.എ യോഗമാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്. സത്യപ്രതിജ്ഞ നാളെ ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സുശീൽ കുമാർ മോദി ബീഹാറിന്റെ ഉപമുഖ്യമന്ത്രിയാകും.
ഇത് നാലാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ഈയിടെ കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ 73 സീറ്റ് നേടിയ ബിജെപി മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായി മാറിയിരുന്നു. ജെഡിയുവിന് 43 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ ബീഹാർ എൻഡിഎ സഖ്യത്തിലെ മുതിർന്ന പങ്കാളിയായി ഇത്തവണ ബിജെപി മാറിയിരുന്നു.
പാറ്റ്നയിലുള്ള ഗവർണറുടെ ഓഫീസിൽ വച്ച് തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുക. ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായി നാലാം വട്ടമാണ് നിതീഷ് കുമാർ അധികാരമേൽക്കുന്നത്.
Discussion about this post