ഇസ്ലാമബാദ്: ഗ്രൗണ്ടിൽ പട്ടികൾ കയറിയതിനെ തുടർന്ന് പാകിസ്ഥാനിൽ ക്രിക്കറ്റ് മത്സരങ്ങൾ തടസ്സപ്പെട്ടു. പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിലെ മുൾട്ടാൻ സുൽത്താൻസും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഗ്രൗണ്ടിൽ പട്ടികൾ കയറിയത്.
ശനിയാഴ്ച നടന്ന മത്സരത്തിൽ, 13 ഓവറിനു ശേഷം അടുത്ത ഓവർ എറിയുന്നതിന് മുമ്പേയാണ് ഗ്രൗണ്ടിന് നടുക്കി രണ്ടു പട്ടികൾ കയറിയതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ജീവനക്കാരുടെയോ, കമന്റേറ്റർമാരുടെയോ കണ്ണിൽപ്പെടാതെയും ആവേശകരമായി കളിച്ചു കൊണ്ടിരുന്ന കളിക്കാരെ ഗൗനിക്കാതെയുണ് രണ്ടു പട്ടികൾ പിച്ചിൽ ചുറ്റിത്തിരിഞ്ഞു നടന്നത്.
ഗ്രൗണ്ട് ജീവനക്കാരെത്തി രണ്ടിനെയും മാറ്റിയ ശേഷം കളി തുടർന്നു. കോവിഡ് മഹാമാരി പടർന്നു പിടിച്ചത് മൂലം പാകിസ്ഥാനിൽ കഴിഞ്ഞ എട്ടുമാസമായി മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തിയി രിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ മത്സരങ്ങൾ പുനരാരംഭിച്ചപ്പോളാണ് രസകരമായ ഈ സംഭവമുണ്ടായത്.
Discussion about this post