മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി അനുഷ്ക ശർമയുടെ ‘നായ’യാണെന്ന പരാമർശം നടത്തി കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വക്താവായ ഉദിത് രാജ്.
നേരത്തെ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ കത്തിക്കുന്നത് ഒഴിവാക്കണമെന്നും അത് അന്തരീക്ഷ മലിനീകരണത്തിനു കാരണമാവുന്നുണ്ടെന്നും വ്യക്തമാക്കി കോഹ്ലി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. വിരാട് കോഹ്ലിയുടെ ഈ നിർദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തു വരികയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഉദിത് രാജ്. ട്വിറ്ററിലൂടെയായിരുന്നു ഉദിത് രാജിന്റെ പ്രതികരണം.
മലിനീകരണം മൂലം മനുഷ്യത്വം അപകടത്തിലായിരിക്കുകയാണെന്ന് വിവരമില്ലാത്തവരെയും തെമ്മാടികളെയും കോഹ്ലി പഠിപ്പിച്ചിരിക്കുകയാണെന്നും ഇതിനെ എതിർക്കുന്നവർ അവരവരുടെ ഡി.എൻ.എ പരിശോധിച്ച് നിങ്ങൾ ഇന്ത്യക്കാർ തന്നെയാണോയെന്ന് ഉറപ്പുവരുത്തണമെന്നും ഉദിത് രാജ് ട്വിറ്ററിൽ കുറിച്ചു. പ്രത്യക്ഷത്തിൽ കോഹ്ലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള നിലപാടാണിതെന്ന് തോന്നുമെങ്കിലും ട്വീറ്റിൽ കോഹ്ലിയെ എന്തുകൊണ്ട് അനുഷ്കയുടെ ‘നായ’യെന്ന് പരാമർശിച്ചുവെന്ന് വ്യക്തമല്ല.
Discussion about this post