ലഡാക്ക് : റോഡിലൂടെ കടന്നുപോകുന്ന ജവാന്മാർക്ക് സല്യൂട്ട് നൽകിയ അഞ്ചു വയസ്സുകാരനെ ആദരിച്ച് ഐ.ടി.ബി.പി. കഴിഞ്ഞ മാസമാണ് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിലെ സൈനികർക്ക് സല്യൂട്ട് നൽകുന്ന നവാങ് നംഗ്യാൽ എന്ന അഞ്ചുവയസ്സുകാരന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സൈനികരെ അനുകരിച്ച് സല്യൂട്ട് നൽകുന്ന കൊച്ചു മിടുക്കന്റെ വീഡിയോ ഐടിബിപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലും പങ്കുവെച്ചിരുന്നു. നവാങിനു സൈനിക യൂണിഫോം നൽകിയാണ് ഐടിബിപി ആദരിച്ചത്. ലഡാക്കിലെ ചുഷുൽ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങളിലൊന്നിലെ കിൻഡർ ഗാർഡൻ വിദ്യാർത്ഥിയാണ് നവാങ് നംഗ്യാൽ.
ക്യാമ്പിൽ കുരുന്നിനു പരിശീലനം നൽകുന്ന വീഡിയോയും ഐടിബിപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. സന്തോഷകരവും പ്രചോദനവുമാണ് എന്ന തലക്കെട്ടോടെയാണ് നവാങ് നംഗ്യാൽ എന്ന 5 അഞ്ചു വയസുകാരന്റെ വീഡിയോ ട്വിറ്ററിൽ ഐ.ടി.ബി.പി വീഡിയോ പങ്കു വെച്ചിട്ടുള്ളത്.
Discussion about this post