പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അവഹേളിക്കുന്ന രീതിയിൽ പഠനസാമഗ്രികൾ തയ്യാറാക്കിയതായി പരാതി. പാലക്കാട് ഡയറ്റും പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയും സംയുക്തമായി ഓൺലൈൻ പഠനത്തിനായി തയ്യാറാക്കിയ വർക്ക്ഷീറ്റുകളിൽ ഇരുവരെയും അവഹേളിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
യോഗി ആദിത്യനാഥിനും നരേന്ദ്ര മോദിക്കുമെതിരെയുള്ള പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത് എട്ടാം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായത്തിലുള്ള ചൂഷണമെന്ന ആശയം വിശദീകരിക്കുന്നതിനായാണ്. ‘കയ്യിൽ രക്തക്കറ പുരണ്ട പ്രധാനമന്ത്രി’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കാരിക്കേച്ചറും പഠനസാമഗ്രികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാഠഭാഗം ആരംഭിക്കുന്നതു തന്നെ കേന്ദ്ര സർക്കാരിനെയും യുപി സർക്കാരിനെയും കൊള്ളക്കാരെന്നും കൊലപാതകികളെന്നും വിശേഷിപ്പിച്ചാണ്. ഇതിൽ യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന പരാമർശങ്ങളാണ് കൂടുതലും.
Discussion about this post