നാഗ്പൂർ: ആർ.എസ്.എസ് മേധാവിയെ സന്ദർശിച്ച് ഓസ്ട്രേലിയൻ നയതന്ത്രജ്ഞൻ. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറായ. ബാരി. ഒ. ഫാരെൽ ആണ് ആർ.എസ്.എസ് മേധാവിയെ സന്ദർശിച്ചത്.
കോവിഡ് മഹാമാരി രാജ്യമെമ്പാടും പടർന്നു പിടിച്ച സമയത്ത് രാഷ്ട്രീയ സ്വയംസേവക സംഘം നൽകിയ സംഭാവനകളും സേവനങ്ങളും വളരെ വലുതാണെന്ന് ഫാരെൽ അഭിപ്രായപ്പെട്ടു. നാഗ്പൂരിലെ ആർ.എസ്.എസ് ആ സ്ഥാനത്ത് വെച്ചാണ് ഫാരെൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ചിത്രങ്ങൾ തന്നെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
സംഘത്തിന്റെ വിവിധ മേഖലകളിലുള്ള സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ചും സംഘടനകളെ കുറിച്ചും മോഹൻ ഭാഗവത് ഫാരലിന് തിരിച്ചു കൊടുത്തു. കഴിഞ്ഞവർഷം, ജർമൻ അംബാസഡറായ വാൾട്ടർ.ജെ.ലിൻഡറും ആർ.എസ്.എസ് മേധാവിയെ സന്ദർശിച്ചിരുന്നു.
https://twitter.com/AusHCIndia/status/1327927722002194432
Discussion about this post