ചെന്നൈ: പ്രമുഖ നേത്രരോഗ ചികിത്സാ സ്ഥാപനമായ വാസൻ ഐ കെയർ സ്ഥാപകൻ മരിച്ച നിലയിൽ. വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകനായ ഡോക്ടർ എ.എം അരുണിനെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2002-ൽ തിരുച്ചിറപ്പള്ളിയിൽ ആണ് അരുൺ ആദ്യ വാസൻ ഐ കെയർ ശാഖ ആരംഭിച്ചത്. പിന്നീട്, രാജ്യത്തുടനീളം നൂറിലധികം ശാഖകളുള്ള ഹെൽത്ത് കെയർ ഗ്രൂപ്പ് ആയി വാസൻ മാറി. കള്ളപ്പണം കേസുമായി ബന്ധപ്പെട്ട് വാസന സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് അധികൃതർ മാതാവ് നികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഡോക്ടർ അരുണിനും ഭാര്യയ്ക്കും എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അബോധാവസ്ഥയിലെന്നു കരുതി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.അരുണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയ പോലീസ് കേസെടുത്തിട്ടുണ്ട്.












