ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഭീഷണി ഇല്ലാത്തതു കൊണ്ടാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിയായി മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തതെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ.
വലിയ ദേശീയരാഷ്ട്രീയ പാരമ്പര്യം ഇല്ലെങ്കിലും, കോൺഗ്രസ് നേതൃത്വസ്ഥാനം അലങ്കരിക്കാൻ താൻ വളർത്തിക്കൊണ്ടു വരുന്ന തന്റെ നാൽപതുകാരനായ മകന് ഒരു ഭീഷണി ആകില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ചവിട്ടിയരയ്ക്കപ്പെട്ട സിഖ് മതസ്ഥരിൽ, രാജ്യത്തെ ഏറ്റവും ഉയർന്ന ഓഫീസ് അലങ്കരിക്കാൻ കഴിഞ്ഞയാളാണ് മൻമോഹൻ സിംഗ് എന്നും ബരാക് ഒബാമ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ വെളിപ്പെടുത്തലുകളാണ് മാധ്യമങ്ങളുടെ തലക്കെട്ടുകൾ.’എ പ്രോമിസ്ഡ് ലാൻഡ്’ എന്ന ഗ്രന്ഥത്തിലാണ് പ്രമുഖ ദേശീയ നേതാക്കളെ കുറിച്ച് ഒബാമയുടെ വെളിപ്പെടുത്തലുകൾ.
Discussion about this post