ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഇടംപിടിച്ച ഇന്ത്യൻ നിർമ്മിത സൂപ്പർ കമ്പ്യൂട്ടർ. പരം സിദ്ധിയെന്ന സൂപ്പർ കമ്പ്യൂട്ടറാണ് ലോകത്തിലെ ഏറ്റവും ശക്തമായ 500 സൂപ്പർ കമ്പ്യൂട്ടറുകളിൽ അറുപത്തിമൂന്നാമത്തെ റാങ്ക് നേടിയത്.
നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന്റെ (എൻ.എസ്.എം) കീഴിലാണ് പരം സിദ്ധി സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്തത്.” ഇതൊരു ചരിത്രപരമായ നേട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടർ ഇന്ഫ്രാസ്ട്രക്ച്ചറുകളിൽ ഒന്ന് ഇന്ത്യയുടേതാണ്. ഇപ്പോൾ നേടിയ റാങ്ക് അതിന്റെ പ്രസക്തി വാനോളമുയർത്തിയിരിക്കുകയാണ്.” ശാസ്ത്ര സാങ്കേതിക വിഭാഗം സെക്രട്ടറി അശുതോഷ് ശർമ്മ വ്യക്തമാക്കി.
ഇത്രയും ശക്തിയേറിയ ഒരു കമ്പ്യൂട്ടർ, ഇന്ത്യയുടെ ഗവേഷണ-വികസന മേഖലയെയും വികസന മേഖലയേയും വൻ കുതിച്ചു ചാട്ടത്തിലേക്ക് നയിക്കും. സൈനിക പ്രതിരോധം മേഖലകളിലും വ്യവസായ മേഖലകളിലും പുതിയ സംരംഭങ്ങൾ സ്ഥാപിക്കാനും അവരുടെ ഏകീകരണവും അതിവേഗം സാധ്യമാകുമെന്നും ശർമ കൂട്ടിച്ചേർത്തു.












