തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് സെക്രട്ടേറിയേറ്റിലേക്കും താലൂക്ക് ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ രാജിവെക്കുന്നതുവരെ സമര പരിപാടികള്‍ മുന്നോട്ടു കൊണ്ടുപ്പോവുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. സര്ക്കാറിനെതിര്ത്തുകൊണ്ടുള്ള സമരങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം നേതൃയോഗങ്ങള്‍ നാളെ മുതല്‍ തുടങ്ങും.
Discussion about this post