കൊച്ചി: കളമശ്ശേരി എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലൻസിനെ അതീവ രഹസ്യ നീക്കം ചോർന്നുവെന്ന് സംശയം. ഇന്നലെ രാവിലെ 8 കാലിന് വിജിലൻസ് സംഘം ആലുവ തോട്ടക്കാട്ടുകരയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ‘പെരിയാർ ക്രസന്റ്’ വസതിയിലെത്തിയപ്പോൾ അദ്ദേഹം ആശുപത്രിയിലാണെന്നാണ് ഭാര്യ അറിയിച്ചത്.
തുടർന്ന്, വനിത പോലീസിന്റെ സഹായത്തോടെ വിജിലൻസ് സംഘം വീട് മുഴുവൻ അരിച്ചു പെറുക്കി പരിശോധിച്ചു. എന്നാൽ, വിജിലൻസിന്റെ നീക്കം ചോർന്നു കിട്ടിയ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിലേക്ക് മാറിയെന്നാണ് വിജിലൻസ് സംശയിക്കുന്നത്. എംഎൽഎ റോഡുകൾ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിലാണ് അദ്ദേഹം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആശുപത്രിയിലേക്ക് തിരിച്ചത്.
യഥാർത്ഥത്തിൽ ചികിത്സയ്ക്ക് എത്തേണ്ടിയിരുന്നത് മറ്റൊരു ദിവസമായിരുന്നുവെന്ന് വിവരം ലഭിച്ചതോടെ വിജിലൻസ് സംഘം ആശുപത്രിയിലേക്ക് തിരിച്ചു. ഇബ്രാഹിംകുഞ്ഞിനെ ആരോഗ്യസ്ഥിതിയും ചികിത്സയുടെ വിവരങ്ങളും വിശകലനം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാൻ ഉന്നത ഓഫീസറിൽ നിന്ന് വിജിലൻസിന് നിർദേശം ലഭിക്കുകയാണ് ഉണ്ടായത്.
അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാർ ചൊവ്വാഴ്ച ഉച്ചയോടെ എറണാകുളത്തെത്തിയിരുന്നു. തിരുവനന്തപുരം, കൊച്ചി റേഞ്ചിലുള്ള വിജിലൻസ് ഉദ്യോഗസ്ഥന്മാരിൽ തെരഞ്ഞെടുത്തവരെ മാത്രമാണ് അറസ്റ്റിന്റെ വിവരമറിയിച്ചത്.












