നഗ്രോട്ട: ജമ്മുകശ്മീരിൽ ഭീകരവാദികളും സുരക്ഷാസേനയുമായി കനത്ത ഏറ്റുമുട്ടൽ. നഗരത്തിലുണ്ടായ രൂക്ഷമായ പോരാട്ടത്തെ തുടർന്ന്, നാല് ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. നഗ്രോട്ടയിലെ ബാൻ ടോൾ പ്ലാസയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഭീകരരെ സൈന്യം വളഞ്ഞപ്പോൾ കീഴടങ്ങാതെ അവർ വെടിയുതിർക്കുകയായിരുന്നു. ബസ് മുഖേന ജമ്മുവിൽ നിന്നും കശ്മീരിലേക്കുള്ള യാത്രയിലായിരുന്നു ഭീകരർ. സംഭവത്തെ തുടർന്ന്, ജമ്മു ശ്രീനഗർ ദേശീയപാത അടച്ചിട്ട സൈന്യം നഗ്രോട്ടയിൽ സുരക്ഷ കർശനമാക്കി.
അതേസമയം, പുൽവാമയിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ 12 ഗ്രാമവാസികൾക്ക് പരിക്കേറ്റു. സൈന്യത്തെ ലക്ഷ്യമാക്കി ഭീകരർ വലിച്ചെറിഞ്ഞ ഗ്രനേഡ് റോഡിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവരടങ്ങിയ സംയുക്ത സൈനിക നേരെയാണ് കാകപുരയിൽ ഭീകരാക്രമണമുണ്ടായത്.
Discussion about this post