2020 ബംഗളൂരു ടെക് ഉച്ചകോടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചടങ്ങുകൾ. നവംബർ 19 മുതൽ 21 വരെയായിരിക്കും ഈ വർഷത്തെ ബംഗളൂരു ടെക് ഉച്ചകോടി നടക്കുക.
“നെക്സ്റ്റ് ഈസ് നൗ” എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ ആശയം. കർണാടക സർക്കാരിനോടൊപ്പം കർണാടക ഇന്നോവേഷൻ ആൻഡ് ടെക്നോളജി സൊസൈറ്റി (കെഐടിഎസ്), ബയോടെക്നോളജി, ഇൻഫോർമേഷൻ ടെക്നോളജി, സ്റ്റാർട്ടപ്പ് എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനായി കർണാടക സർക്കാർ ആവിഷ്കരിച്ച പ്രത്യേക വിഷൻ ഗ്രൂപ്പ്, സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ (എസ്ടിപിഐ) എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
കോവിഡാനന്തര ലോകത്ത് ഉയർന്നുവരുന്ന പ്രധാന വെല്ലുവിളികൾ, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ജൈവസാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലകളിലെ നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സ്വാധീനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, സ്വിസ്സ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഗയ് പാർമെലിൻ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പ്രമുഖർ ബംഗളൂരു ടെക് ഉച്ചകോടിയിൽ പങ്കെടുക്കും.
Discussion about this post