മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ എഫ് സിയെ നേരിടും. സെർജിയോ ലൊബേറ പരിശീലകനാകുന്ന മുംബൈ എഫ്.സി മികച്ച ഘടനയുള്ള ടീമാണ്. അമരീന്ദര്‍ സിങ്, മുഹമ്മദ് റാക്കിബ്, ഹെര്‍നാന്‍ സന്താന, മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ, റായ്‌നിയര്‍ ഫെര്‍ണാണ്ടസ്, ഹ്യൂഗോ ബൗമൗസ്, ആദം ലെ ഫോണ്‍ട്രെ, റൗവ്‌ളിന്‍ ബോര്‍ഗെസ് തുടങ്ങിയ കരുത്തന്മാർ അണിനിരക്കുന്ന ടീമാണ് മുംബൈയുടേത്. 4-2-3-1 ഫോര്‍മേഷനിലാകും ഓഗ്ബെച്ചെ നയിക്കുന്ന മുംബൈ കളത്തിലിറങ്ങുക.
ജെറാര്‍ഡ് ന്യൂസാണ് നോര്‍ത്ത് ഈസ്റ്റിന്റെ പരിശീലകന്‍. ശുഭാശിഷ് റോയ്, അശുതോഷ് മെഹ്ത, ബെഞ്ചമിന്‍ ലാംബോട്ട്, ബ്രിട്ടോ, ഖാസ കമാറ, ഫെഡെറിക്കോ ഗലേഗോ, ക്വെസി അപ്പിയ, ഇഡ്രിസ സില്ല എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ പ്രധാന കളിക്കാർ. 4-2-3-1 ഘടനയിലാകും നോർത്ത് ഈസ്റ്റും കളിക്കുക.
വൈകിട്ട് 7.30 ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
Discussion about this post