തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞുവെന്നത് വ്യാജവാര്‍ത്ത. മനോരമ അത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കി മനോരമ ഓണ്‍ലൈന്‍ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ബിജെപി വിരുദ്ധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാണ് വ്യാജവാര്‍ത്താ പ്രചരണത്തിന് പിന്നില്‍.
മനോരമ ഓണ്‍ലൈനിന്റേതെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നത്. ബിജെപി നേതാവായ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയ്യാറാക്കിയെന്ന രീതിയിലാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. ഇതിനെതിരെ കെ സുരേന്ദ്രനും, ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശോഭാ സുരേന്ദ്രനും അറിയിച്ചു.
‘വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതുന്ന രാഷ്ട്രീയ ഭീരുക്കള്‍ക്ക്, മുഖമില്ലാത്ത പ്രൊഫൈലുകളുടെ ഇരുട്ട് കൊണ്ട് സത്യത്തെ മറയ്ക്കുന്നവര്‍ക്ക്, സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക്, നല്ല നമസ്‌ക്കാരം. നിയമനടപടി പുറകെ വരുന്നുണ്ട്’- ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/SobhaSurendranOfficial/photos/a.238918589565322/2193440494113112/
വ്യാജ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സിപിഎം-ജിഹാദി സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു സുരേന്ദ്രന്‍ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചാരണങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.












Discussion about this post