ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി പിടിയില്‍. ഉത്തര്‍ പ്രദേശ് പോലീസിന്റെ വാട്‌സ് ആപ്പ് നമ്പറിലാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്ന സന്ദേശം ലഭിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് 75700000100 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഉടന്‍ തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം.
സന്ദേശ ഉറവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സൈബര്‍ ടീമും ആഗ്ര പോലീസും സംയുക്തമായാണ് ഫോണിന്റെ ഉടമയെ കണ്ടെത്തിയത്. എന്നാല്‍ മൈനറായ കുട്ടിയുടെ ഫോണില്‍ നിന്നാണ് സന്ദേശം അയച്ചത്. വിവരങ്ങള്‍ ശേഖരിക്കാനായി കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഈ കുട്ടിതന്നെയാണോ സന്ദേശം അയച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പോലീസ് കസ്റ്റഡിയില്‍ എടുത്ത കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ലഖ്നൗവിലേക്ക് കൊണ്ടു പോയി.
Discussion about this post