ജലന്ധര്‍: പഞ്ചാബിലെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്ന് ആറ് കിലോ ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 30 കോടി രൂപ വിലയുള്ള ഹെറോയിന്‍ ഞായറാഴ്ച രാത്രിയിലെ പതിവ് പരിശോധനയ്ക്കിടെ അതിര്‍ത്തി രക്ഷാ സേനയാണ് പിടികൂടിയത്.
അമൃത്സര്‍ സെക്ടറിലെ ധരിവാള്‍ ഔട്ടപോസ്റ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പാകിസ്താനികളില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സൈന്യത്തെ കണ്ടപ്പോള്‍ ഇവര്‍ കയ്യിലുണ്ടായിരുന്ന പായ്ക്കറ്റുകള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടതായി ബി.എസ്.എഫ് പഞ്ചാബ് ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്.എസ് കട്ട്യാര്‍ അറിയിച്ചു.
അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമായതിനാല്‍ ശക്തമായ പരിശേധനയാണ് ബി.എസ്.എഫ് നടത്തുന്നത്. ഈ വര്‍ഷം 75 കിലോ ഹെറോയിനാണ് അമൃത്സര്‍ സെക്ടറില്‍ നിന്ന് മാത്രം ബി.എസ്.എഫ് പിടികൂടിയത്.
Discussion about this post