ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. ശ്രീനഗർ നഗരത്തിന് സമീപം നടന്ന ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ആയുധധാരികളായ മൂന്ന് ഭീകരന്മാരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനിക സംഘത്തിന് നേർക്ക് ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഇവരിൽ രണ്ട് പേർ പാകിസ്ഥാൻ സ്വദേശികളാണെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്നാണ് നിഗമനം.
ആക്രമണം നടത്തിയ ശേഷം കാറിൽ കടന്നു കളഞ്ഞ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
Discussion about this post