ടോക്കിയോ: മുംബൈ ഭീകരാക്രമണത്തിന്‍റെ പന്ത്രണ്ടാം വാര്‍ഷിക ദിനത്തില്‍ പാക് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി ഇന്ത്യന്‍ പ്രവാസികളും ജപ്പാനിലെ വിവിധ സമുദായങ്ങളില്‍ നിന്നുള്ളവരും. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ പാകിസ്ഥാന്‍ ശിക്ഷിക്കണമെന്നും തീവ്രവാദത്തെ പാകിസ്ഥാന്‍ എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാത്തതിലൂടെ ആഗോള ഭീകരതയുടെ കേന്ദ്രമാണെന്ന് തങ്ങളെന്ന് പാകിസ്ഥാന്‍ തന്നെ സ്ഥിരീകരിക്കുകയാണെന്നും ഭീകരതയുടെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ തങ്ങളാണെന്ന് അംഗീകരിക്കുകയുമാണെന്നും അവര്‍ പ്രസ്താവിച്ചു.
മുംബൈ ആക്രമണം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരതയാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ ഒരാളായ ജാപ്പനീസ് പൗരനായ ഹിസാഷി സുഡയെയും പ്രതിഷേധക്കാര്‍ അനുസ്മരിച്ചു.
Discussion about this post