തിരുവനന്തപുരം: കെ എസ് എഫ് ഇ ചിട്ടി ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ത്ഥർക്കെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സർക്കാർ പറയും പോലെയേ വിജിലൻസ് പ്രവർത്തിക്കൂവെന്നും സർക്കാരിനെ താറടിക്കാനുള്ള അന്വേഷണം വേണ്ടെന്നും മന്ത്രി വിജിലൻസിനെ ഭീഷണിപ്പെടുത്തി. ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തിനാണ് സിപിഎം ശ്രമമെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം മയപ്പെടുത്താൻ വിജിലൻസ് ശ്രമിക്കുന്നതായാണ് വിവരം.
ജനം കൂടെയുണ്ടെങ്കില്‍ സിബിഐക്കും ഇ.ഡിക്കും പട്ടാളത്തിനും പോലീസിനും ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും തോമസ് ഐസക് ഭീഷണിപ്പെടുത്തി.
നേരത്തെ സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മിന്നല്‍ പരിശോധനകളില്‍ മുപ്പതിലേറെ ബ്രാഞ്ചുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ- കെ ഫോൺ ക്രമക്കേടുകൾ എന്നിവയിൽ പെട്ട് നട്ടം തിരിയുന്ന സർക്കാരിന് കനത്ത തിരിച്ചടിയാണ് കെ എസ് എഫ് ഇ യുമായി ബന്ധപ്പെട്ട വിജിലൻസ് കണ്ടെത്തലുകൾ.
Discussion about this post