ഡൽഹി: കൊവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നിലവിലെ സാഹചര്യം വിലയിരുത്തി കൂടുതൽ കരുതൽ നടപടികൾ കൈക്കൊള്ളുന്നതിനുമായി കേന്ദ്രം സർവ്വകക്ഷി യോഗം വിളിച്ചു. ലോക്സഭാ രാജ്യസഭാ കക്ഷി നേതാക്കളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഡിസംബർ നാലിനാണ് യോഗം.
കൊവിഡ് വാക്സിൻ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഹൈദരാബാദിലെ രണ്ട് സ്ഥാപനങ്ങളുമായും പൂനെയിലെ സ്ഥാപനവുമായും പ്രധാനമന്ത്രി വെർച്വൽ യോഗത്തിൽ സംവദിച്ചു. കൊവിഡ് പ്രതിരോധ സാഹചര്യം വിലയിരുത്താൻ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി അദ്ദേഹം നവംബർ 24ന് ചർച്ച നടത്തിയിരുന്നു.
അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 88,47,600 പേർ രോഗമുക്തരായി. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 443 മരണങ്ങൾ ഉൾപ്പെടെ ആകെ മരണസംഖ്യ 1,37,139 ആയി.
Discussion about this post