തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കനത്ത മഴയ്ക്കുള്ള സാധ്യത കുറഞ്ഞെന്നും എന്നാൽ മുൻകരുതൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് തീരത്തെ പാമ്പന് സമീപമെത്തിയ കാറ്റ് വൈകിട്ട് കരതൊടും. തമിഴ്നാട്ടിലെ രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍ കനത്ത മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം ബുറെവി ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിട്ടുണ്ട്. എൻഡിആർഎഫിന്‍റെ 20 ക്യാമ്പുകൾ തിരുവനന്തപുരം ജില്ലയിൽ തയ്യാറായിട്ടുണ്ട്.











