തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്കുശേഷം ന്യൂനമർദ്ദമായി കേരളത്തിൽ എത്തും. തൂത്തുക്കുടിയിൽ നിന്നും വരുന്ന കാറ്റ്, തെക്കൻ കേരളത്തിലെ തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെയായിരിക്കും സംസ്ഥാനത്തേക്ക് കടക്കുക.
ദക്ഷിണകേരളത്തിലെ ജില്ലകളിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്ക് കടക്കും. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സകല പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റുള്ള ഓഫീസുകൾക്കും പൊതുഅവധി പ്രഖ്യാപിച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തിലെ കണക്കുകൂട്ടലുകളെ തുടർന്ന് തെക്കൻ കേരളത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് സർക്കാർ പിൻവലിച്ചു. വെള്ളിയാഴ്ച, പത്തു ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കും. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതിനെ തുടർന്നാണ് ജാഗ്രതാ നിർദേശത്തിലെ ഈ മാറ്റം.
Discussion about this post