ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നേരിട്ട വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ചു. പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റില്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാനായത്.
2016 ലും കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചിരുന്നത്.
നേരത്തെ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ ഉത്തം കുമാറിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മുതല്‍ സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
Discussion about this post