തിരുവനന്തപുരം: നിങ്ങൾ വിചാരിച്ചാൽ അടുത്ത അഞ്ച് വർഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തിൽ ഉണ്ടാവുകയെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലിൽ നടന്ന ബി.ജെ.പി യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
വോട്ടർമാർ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും വരില്ലെന്നും രണ്ടും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘നിങ്ങൾ വിചാരിച്ചാൽ അടുത്ത അഞ്ച് വർഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തിൽ ഉണ്ടാവുക. സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറന്നേക്കൂ. എല്ലാ വാർഡുകളിലും ബി.ജെ.പി ജയിച്ചു വരും. എല്ലാ വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചാൽ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
2015-ലെ തെരഞ്ഞെടുപ്പിൽ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗൺസിലിൽ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാൻ ശ്രമിച്ചു. തിരിച്ച് ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാരുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post