കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. ഈ മാസം 11ലേക്കാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെ നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇബ്രാഹിം കുഞ്ഞ് വാദിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു. ജാമ്യഹർജി വേഗത്തിൽ കേൾക്കണമെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടു.
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതിയും തള്ളിയിരുന്നു.












