മിഡ്നാപൂര്‍: പുതിയ കാർഷിക നിയമത്തിനെതിരേ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചൊവ്വാഴ്ച ആഹ്വാനം ചെയ്യ ഭാരത് ബന്ദിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബന്ദുകളെ പിന്തുണയ്ക്കരുതെന്ന് മമത ആവശ്യപ്പെട്ടു. വെസ്റ്റ് മിഡ്നാപൂരില്‍ നടന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
”ഞാന്‍ സിംഗൂരിനെ മറന്നിട്ടില്ല,.. കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു, പശ്ചിമ മിഡ്നാപൂര്‍ ജില്ലയുടെ ആസ്ഥാനമായ മെഡ്നിപൂരില് നടന്ന റാലിയില്‍ വിളവെടുത്ത നെല്ല് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബാനര്‍ജി പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ഒരു ബന്ദിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്ന് വ്യക്തമാക്കിയ മമതാ, ”നാളെ കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു” എന്നും പറഞ്ഞു.
Discussion about this post