ഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇരട്ടത്താപ്പാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രതിപക്ഷം അധികാരത്തിലിരുന്നപ്പോള്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ വിമര്‍ശനവുമായി വരികയാണെന്ന് മന്ത്രി പറഞ്ഞു.
യു.പി.എ സര്‍ക്കാറും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എ.പി.എം.സി നിയമം റദ്ദാക്കുമെന്ന് യു.പി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പ്രതിപക്ഷം സര്‍ക്കാറിനെ എതിര്‍ക്കുന്നത് പഴയതെല്ലാം ഓര്മിക്കാതെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അനാവശ്യമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടപെടുന്നത്. മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പരിഷ്കരണത്തിനായി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ത്തന്നെയാണ് യു.പി.എ സര്‍ക്കാര്‍ ചെയ്തതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Discussion about this post