ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവം ആര്‍എസ്എസ്-പോലീസ് ഗൂഢാലോചനയെന്ന് പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ഇക്കാര്യം അറിയിച്ചത്.നാട്ടില്‍ കുഴപ്പം വ്യാപിപ്പിക്കാന്‍ ബോധപൂര്‍വം ആര്‍എസ്എസുകാര്‍ നടത്തുന്നതാണിതെല്ലാം എന്നും പിണറായി ഫേസ്ബുക്കിലൂടെ അറിയിച്ചു.
വെള്ളാപ്പള്ളി സംഘപരിവാറിന്റെ തടവറയിലാണെന്ന് പി ജയരാജന്‍ ആരോപിച്ചു. പ്രതികളായ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വാര്‍ത്താക്കുറിപ്പ് പോലുമിറക്കാത്തത് ഇതുമീലമാണെന്ന് ജയരാജന്‍ പറഞ്ഞു. പ്രതികളെ വിട്ടയച്ചത് ആര്‍എസ്എസ്-പോലീസ് ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി നങ്ങാറത്ത് പീടികയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത് കരം വെട്ടി പൊന്തക്കാട്ടിലെറിഞ്ഞ മൂന്നു ആർ എസ് എസുകാരെ …
Posted by Pinarayi Vijayan on Monday, 7 September 2015
എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശ് പറഞ്ഞു. ഗുരു പ്രതിമ തകര്‍ത്തതിനു പിന്നില്‍ ബിജെപിക്കോ,ആര്‍എസ്എസിനോ യാതൊരു ബന്ധവുമില്ല എന്നും അദ്ദേഹം അറിയിച്ചു. നിശ്ചല ദൃശ്യ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു.
Discussion about this post