ആലപ്പുഴ: വിവാദങ്ങളിൽ പ്രതികരിക്കാതെ വോട്ട് രേഖപ്പെടുത്തി ധനകാര്യ മന്ത്രി തോമസ് ഐസക്. ആലപ്പുഴ എസ് ടി ബി സ്കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത് മടങ്ങിയ മന്ത്രി മാദ്ധ്യമങ്ങളെ കാണുന്നത് ഒഴിവാക്കുകയും ചെയ്തു.
കെ എസ് എഫ് ഇയുമായും സി എ ജിയുമായും ബന്ധപ്പെട്ട വിവാദങ്ങളിൽ അകപ്പെട്ട മന്ത്രി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിയാതെ ഇനി ഒരു വിഷയത്തിലും പ്രതികരിക്കുകയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മാധ്യമങ്ങളെ ഒഴിവാക്കിയത് എന്നാണ് വിവരം.
തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വിവരം മന്ത്രി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. സി എ ജി റിപ്പോർട്ട് ചട്ടവിരുദ്ധമായി പുറത്ത് വിട്ട തോമസ് ഐസക്കിനെതിരെ സ്പീക്കർ നടപടി സ്വീകരിച്ചിരുന്നു. കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡിൽ ഐസക്കിന്റെ പ്രതികരണം മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായിരുന്നു. ഐസകിന്റെ പൊട്ടൻ പരാമർശവും വിവാദമായിരുന്നു.
Discussion about this post