കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഉറൂസ്ഗാനിലുണ്ടായ ഏറ്റുമുട്ടലിൽ 16 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഉറൂസ്ഗാനിലെ ഡേറാ വുഡും ഗിസാബും ആക്രമിക്കാൻ എത്തിയ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ ഭീകരരിൽ നിന്നും സുരക്ഷാ സൈനികർ വൻ തോതിൽ ആയുധങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
മൈവാൻഡ് ജില്ലയിൽ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരോടൊപ്പം സീനിയർ താലിബാൻ കമാൻഡർ അനസും കൊല്ലപ്പെട്ടതായി അഫ്ഗാൻ സർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു.











