ഡല്‍ഹി : കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കല്‍ക്കരിവകുപ്പ് മുന്‍ സഹമന്ത്രി സന്തോഷ് ബഗ്രോഡിയയിക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബഗ്രോഡിയ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെത്തുടര്‍ന്ന് അദ്ദേഹം പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു.
മഹാരാഷ്ട്രയിലെ ബന്ദര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം.
രാജ്യസഭാ എം.പി വിജയ് ദാര്‍ദ, മകന് ദേവേന്ദ്ര ദാര്‍ദ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന് എല്‍.എസ് ജനോതി, എ.എം.ആര് അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മനോജ് കുമാര്‍ ജയ്സ്വാള്‍ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍.
Discussion about this post