ന്യൂഡൽഹി: കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ അഞ്ചിന നിർദേശങ്ങൾ മുന്നോട്ടു വെച്ച് കേന്ദ്രസർക്കാർ. താങ്ങു വിലയിൽ രേഖാമൂലം ഉറപ്പ്, സർക്കാർ നിയന്ത്രിത കാർഷിക ചന്തകൾ നിലനിർത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാർ-കൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ-സർക്കാർ ചന്തകൾക്ക് നികുതി ഏകീകരണം എന്നിങ്ങനെയുള്ള 5 ഫോർമുലകളാണ് സർക്കാർ മുന്നോട്ടു വച്ചിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ കർഷക സംഘടനകൾ പരിശോധിക്കുമെന്നും ഈ നിർദേശങ്ങൾ ക്രിയാത്മകമായി പരിഗണിക്കുമെന്നും ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുള്ള അറിയിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് കർഷകരുടെ യോഗം സിംഘു അതിർത്തിയിൽ നടക്കും.
കേന്ദ്രം നൽകുന്ന ഡ്രാഫ്റ്റിനെ കുറിച്ച് ചർച്ച നടത്തുമെന്നും ഇന്ന് വൈകീട്ടോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തും രംഗത്തു വന്നിരുന്നു.
Discussion about this post