തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടിംഗില്‍ ഇത്തവണ മന്ത്രി വോട്ട് രേഖപ്പെടുത്തിയത് ഏഴ് മണിക്ക് മുന്‍പെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ വോട്ടറായിരുന്നു മന്ത്രി എ സി മൊയ്തീന്. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന് വോട്ട് രേഖപ്പെടുത്താനെത്തിയത്. എല്ലാക്കൊല്ലവും തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടര്‍ അദ്ദേഹം തന്നെയാണ്.
എന്നാല്‍, ഇത്തവണ മന്ത്രി വോട്ട് രേഖപ്പെടുത്തിയത് ഏഴ് മണിക്ക് മുന്‍പെന്ന് റിപ്പോര്‍ട്ടുകള്‍. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ പോളിങ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ വോട്ട് ചെയ്യാന്‍ അകത്തേക്ക് ക്ഷണിക്കുകയായിരുന്നു. പക്ഷേ, പോളിങ് തുടങ്ങാന്‍ ഇനിയും മിനിറ്റുകള്‍ ബാക്കി നില്‍ക്കേയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, സംഭവം വാര്‍ത്തയായതോടെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. ‘മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം’ എന്നാണ് അനില്‍ അക്കരെയുടെ ആവശ്യം.
Discussion about this post