കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ. പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ തൃണമൂൽ ‘ഗുണ്ടകളുടെ’ ആക്രമണമുണ്ടായ സംഭവത്തിൽ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്.
അക്രമികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം. ഈ ആക്രമണത്തിനു തൃണമൂൽ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണമുണ്ടായത് ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു. നദ്ദയ്ക്കൊപ്പം ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത സർക്കാരിന്റെ വീഴ്ചയിൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറും വിശദീകരണം തേടിയിരുന്നു. ജെ.പി നദ്ദക്ക് നേരെയുണ്ടായത് തൃണമൂൽ സ്‌പോൺസേർഡ് ആക്രമണമാണെന്നാണ് സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്.
Discussion about this post