പറവൂര്‍: നായയെ കാറിന്റെ പിന്നില്‍ കയറില്‍ കെട്ടി വലിച്ചു കൊണ്ടുപോകുന്ന ടാക്സി ഡ്രൈവറിന്റെ വീഡിയോ വൈറല്‍ ആകുന്നു. ഇന്ന് ഉച്ചയോടെ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പെട്ടതോടെ ഡ്രൈവറിനെതിരെ നിരവധിയാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ടാക്സി കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട ശേഷം കാര്‍ ഓടിച്ചു പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇടയ്ക്ക് അവശനായ നായ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
കാറിന്റെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിന് ശേഷം ഇവര്‍ തന്നെ കാറിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി കാര്‍ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് എവിടെയാണ് സംഭവിച്ചതെന്ന് കൃത്യമായി വീഡിയോയിലില്ല. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ കാണാനാകുന്നുണ്ട്. പറവൂര്‍ രജിസ്ട്രേഷനിലുള്ളതാണ് കാര്‍.
Discussion about this post