രാജസ്ഥാനിൽ കോൺഗ്രസിന് വൻ തിരിച്ചടി. സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാവായ ഘനശ്യാം തിവാരി കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചിരിക്കുകയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഘനശ്യാം തിവാരി ബിജെപി വിടുന്നത് രാജസ്ഥാനിലെ മുൻ മുഖ്യമന്ത്രി വസുന്ധര രാജയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2018-ലാണ്. ഇപ്പോൾ അദ്ദേഹം ബിജെപിയിലേക്ക് തിരികെയെത്തുന്നത്, കോൺഗ്രസ് പാർട്ടിയിൽ ചേർന്നതിനു ശേഷം വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നതിനെ തുടർന്നാണെന്നാണ് സൂചനകൾ. ശനിയാഴ്ച ഘനശ്യാം തിവാരി കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയുടെ അംഗത്വം സ്വീകരിക്കും.
ഘനശ്യാം തിവാരിക്ക് ബിജെപി അംഗത്വം നൽകുന്ന ചടങ്ങിൽ രാജസ്ഥാൻ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ എന്നിവർ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ബിജെപിയിലേക്ക് തിരിച്ചു വരുന്നതിനായി ഘനശ്യാം തിവാരിക്ക് വേണ്ടത്ര പിന്തുണ നൽകിയത് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
Discussion about this post