കോഴിക്കോട്: തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപി പിടിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. 65 സീറ്റുകൾ നേടി തിരുവനന്തപുരം നഗരസഭ ഭരണം ബിജെപി പിടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മാത്രമല്ല, കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിങ്ങനെയുള്ള അഞ്ചു കോർപ്പറേഷനുകളിലും ബിജെപി മുന്നേറ്റം നടത്തുമെന്നും കണ്ണൂർ കോർപ്പറേഷനിൽ വിസ്മയകരമായ രീതിയിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.
“മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറും കൂടുതൽ പരുങ്ങലിലാവുന്ന സ്ഥിതിയാണ് സ്വർണക്കള്ളക്കടത്ത് കേസ് മുന്നോട്ടു പോകുമ്പോൾ ഉണ്ടാകുന്നത്. സ്വപ്നയെ ജയിലിൽ പോയി ഭീഷണിപ്പെടുത്തി എന്നുള്ളതും സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട് എന്നുള്ളതും കോടതി മുമ്പാകെ പരാതിയായി നൽകിയ കേസിൽ വലിയ അട്ടിമറിയാണ് നടക്കുന്നത്”-അദ്ദേഹം കൂട്ടിച്ചേർത്തു. ജയിൽ ഡിഐജി ആ സംഭവത്തെ ആസൂത്രിതമായി വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും ജയിൽ ഡിഐജി ഇന്നലെ പറഞ്ഞതെല്ലാം മനപൂർവ്വം എഴുതി ഉണ്ടാക്കിയതാണെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, സ്വപ്നയെ സന്ദർശിച്ച ഉന്നതൻ ആരാണെന്ന് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post