ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ബരാമുള്ളയിലെ സോപോരില്‍ വൈകീട്ടോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
വാഹന പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിന് നേരെ വാഹനങ്ങളില്‍ എത്തിയ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുകയുണ്ടായി. സംഭവത്തില്‍ പലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.
Discussion about this post