ഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയം കേരളത്തിനായി അനുവദിച്ച 163 കോടിയില്‍ 81.5 കോടി ലഭ്യമാക്കി. വികസന പദ്ധതികളുടെ മൂലധനച്ചെലവിനു കേരളമുള്‍പ്പെടെ 27 സംസ്ഥാനങ്ങള്‍ക്കായി 9,879.61 കോടി രൂപയാണ് കഴിഞ്ഞ ഒക്ടോബര്‍ 12നു ധനമന്ത്രി അനുവദിച്ചത്. 50 വര്‍ഷത്തിനുശേഷം തിരിച്ചടച്ചാല്‍ മതിയെന്ന വ്യവസ്ഥയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 12,000 കോടിയാണു പലിശരഹിത വായ്പ നല്‍കുന്നത്.
റേഷന്‍ കാര്‍ഡ്, ഊര്‍ജ വിതരണം, ബിസിനസ്, തദ്ദേശഭരണം എന്നിവയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് 2000 കോടി.
ഉപാധിയില്ലാത്ത 10,000 കോടിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1600 കോടി, ഉത്തരാഖണ്ഡിനും ഹിമാചല്‍പ്രദേശിനും 900 കോടി, മറ്റു സംസ്ഥാനങ്ങള്‍ക്കായി 7,500 കോടി എന്നിങ്ങനെയാണു വിഹിതം. ഈ 7,500 കോടി 15ാം ധനകാര്യ കമ്മിഷന് നിശ്ചയിച്ച തോതിലാണു വീതിക്കുന്നത്. 2 ഗഡുക്കളായി നല്കുന്ന വായ്പ അടുത്ത മാര്‍ച്ച് 31ന് അകം ചെലവഴിക്കണം.
Discussion about this post