റിയാദ് : ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തി. സൗദി റോയല്‍ ലാന്‍ഡ് ഫോഴ്സിന്റെ റിയാദ് ആസ്ഥാനത്ത് സൗദി റോയല്‍ ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല മുഹമ്മദ് അല്‍മുതൈര്‍ അദ്ദേഹത്തെ സ്വീകരിച്ചു. സൗദി റോയല്‍ സൈന്യം ഇന്ത്യന്‍ കരസേന മേധാവിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധത്തിന്റെ പ്രതിഫലനമായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.
പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണത്തിന് പുതിയ വഴികള്‍ തുറക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെയും, ഇറാനിലെ മികച്ച ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് ജനറല്‍ നരവാനെയുടെ സന്ദര്‍ശനം. പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനം തിങ്കളാഴ്ച രാത്രിയോടെ പൂര്‍ത്തിയാകും. ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ച് ഇരു സൈനിക മേധാവികളും ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ ആര്‍മിയുടെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ ട്വീറ്റില്‍ വ്യക്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ സൈനിക തലവന്‍ സൗദി അറേബ്യയിലെത്തുന്നത്.
രണ്ടുദിവസത്തെ പര്യടനത്തിനിടയില്‍ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. നേരത്തെ യുഎഇ സന്ദര്‍ശിച്ച ജനറല്‍ നരവാനെ യുഎഇയുടെ കരസേനാ മേധാവി മേജര്‍ ജനറല്‍ സ്വാലിഹ് മുഹമ്മദ് സാലിഹ് അല്‍ അമേരിയുമായി ഉഭയകക്ഷി പ്രതിരോധ സഹകരണത്തെ കുറിച്ചും,ഭീകരതയെ കുറിച്ചും ചര്‍ച്ച ചെയ്തു.
Discussion about this post